കൊച്ചി > പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്ട പരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി ഹൈക്കോടതിയിൽ വിശദീകരണം നൽകി. നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള റവന്യൂറിക്കവറി നടപടികൾ ജനുവരി 15 നകം നടപടികൾ പൂർത്തിയാക്കുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലവും സമർപ്പിച്ചു. തുടർന്ന് നഷ്ടപരിഹാം ഈടാക്കുന്നതിൽ കാലതാമസം വരുത്തിയതിന് സർക്കാർ കോടതിയിൽ മാപ്പപേക്ഷിച്ചു. ഹർജി ജനുവരി 17 ന് വീണ്ടും പരിഗണിക്കും.