തിരുവനന്തപുരം> കോര്പ്പറേഷനിലെ അക്രമ സമരങ്ങളെ തുടര്ന്നുണ്ടായ നാശനഷ്ടങ്ങള് വിലയിരുത്തി റിപ്പോര്ട്ട് നല്കാന് ഹൈക്കോടതി സര്ക്കാരിന് നിര്ദ്ദേശം നല്കി. കൊടുങ്ങല്ലൂര് ഫിലിം സൊസൈറ്റി കേസിന്റെ വിധിന്യായത്തില് സുപ്രീം കോടതി നിര്ദേശിച്ചത് പ്രകാരം, നാശനഷ്ടങ്ങള് തിട്ടപ്പെടുത്താന് നോഡല് ഓഫീസറെ നിയോഗിക്കേണ്ടതുണ്ട്.അതിനായി ഉടന് നടപടി സ്വീകരിക്കാനും വിശദമായ സത്യവാങ്മൂലം സമര്പ്പിക്കാനും സര്ക്കാരിന് ജസ്റ്റിസ് വി ജി അരുണ് നിര്ദേശം നല്കി. ഡെപ്യൂട്ടി മേയര് പി കെ രാജു സമര്പ്പിച്ച ഹര്ജിയിലാണ് കോടതി ഇടപെടല്.
യു ഡി എഫ് -ബി ജെ പി സമരത്തിലുണ്ടായ അക്രമസംഭവങ്ങളില് കോര്പ്പറേഷന് കോടികളുടെ നാശനഷ്ടമുണ്ടായതായും നഷ്ടപരിഹാരം സമരക്കാരില് നിന്നും ഈടാക്കാന് നിര്ദ്ദേശം നല്കണം എന്നാവശ്യപ്പെട്ടുമായിരുന്നു ഹര്ജി. ഹര്ജി അടുത്ത മാസം 16 ന് വീണ്ടും പരിഗണിക്കും.