കാസര്‍കോട്> കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പിടികൂടി പൊലീസ്. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ചേസ് ചെയ്ത് ഇവരെ കീഴ്പ്പെടുത്തിയത്.
കാസര്‍കോട് അമ്പലത്തറ സ്വദേശി ബി റംഷീദിനെയാണ് പടന്നക്കാട് ദേശീയപാതയില്‍ വെച്ച് പൊലീസ് വളഞ്ഞിട്ട് പിടികൂടിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിലെത്തിയതായിരുന്നു ഇയാള്‍.സുഹൃത്ത് സുബൈറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും 1.88 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ,അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് റംഷീദ്