തൃശൂര്‍> തുറന്ന് വച്ച വാതിലുമായി സഞ്ചരിച്ച സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റയാള്‍ മരിച്ചു.ബുധനാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂരില്‍ വച്ചാണ് അപകടം നടന്നത്.ഒല്ലൂര്‍ അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്.
യാത്രികന് ബസില്‍ കയറിയതിന് പിന്നാലെ ഓട്ടോമാറ്റിക് ഡോര്‍ അടയ്ക്കാതിരുന്നത് ബസ് ജീവനക്കാരുടെ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു.
സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയ ജോയ്, വാഹനത്തിന്റെ പടിക്കെട്ടില്‍ നിന്ന് മുകളിലേക്ക് കയറുന്ന വേളയില്‍ റോഡിലേക്ക് വീഴുകയായിരുന്നു.