തിരുവനന്തപുരം> കോടതിയില്‍ തോറ്റതിന് ജനങ്ങളോട് എന്നതാണ് ബിജെപിയുടെ സമീപനമെന്ന് മന്ത്രി എം ബി രാജേഷ്. മെഡിക്കല്‍ കോളേജിനു സമീപം കഴിഞ്ഞ ദിവസം ബി ജെ പി പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്ത നഗരസഭയുടെ അധീനതയിലുള്ള ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാജക്കത്തു വിവാദത്തില്‍ ഇവര്‍ മേയര്‍ക്കെതിരായി കോടതിയില്‍ പോയി. കോടതി ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല. അങ്ങനെ മുഖം നഷ്ടപ്പെട്ടു. അതിനോടുള്ള അരിശം ഇവിടെയുള്ള പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രം തകര്‍ത്തുകൊണ്ട് തീര്‍ക്കുന്നത് അങ്ങേയറ്റം ജനവിരുദ്ധമായ നടപടിയാണ്. ഇതിനെല്ലാം ജനങ്ങളില്‍ നിന്നുള്ള തിരിച്ചടി കിട്ടുക തന്നെ ചെയ്യും. ഒരുമാസത്തിലേറെയായി ദൈനംദിനം നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോര്പ്പറേഷന് ഓഫീസ് ഉപരോധിച്ച് ബി ജെ പിയും കോണ്‍ഗ്രസും ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്.
കോടതിവിധിയുടെ പശ്ചാത്തലത്തിലെങ്കിലും ജനങ്ങളെ ദ്രോഹിക്കുന്ന ഈ നടപടി അവസാനിപ്പിക്കണം. എന്നാല്‍ തിരിച്ചടി നേരിട്ടപ്പോള്‍ അവര്‍ സമരം അക്രമാസക്തമാക്കുകയാണ് ചെയ്തത്. ജനങ്ങള്‍ ഇതിനെതിരായി രംഗത്തുവരണമെന്നും എം ബി രാജേഷ് പറഞ്ഞു. ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെയാണ് മന്ത്രി കെട്ടിടം സന്ദര്‍ശിക്കാനെത്തിയത്. കടകംപള്ളി സുരേന്ദ്രന് എം എല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്, കൗണ്‍സിലര്‍ ഡി ആര് അനില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.