പട്ന> ബിഹാറിൽ ഉദ്ഘാടനത്തിനുമുമ്പേ പാലം രണ്ടായി തകർന്നുവീണു. ബെഗുസറായ് ജില്ലയിലെ ബുർഹി ഗന്ധക് പുഴയ്ക്കു കുറുകെയുള്ള പാലമാണ് ഞായറാഴ്ച തകർന്നത്.
നബാർഡ് പദ്ധതിയിൽ 13 കോടി രൂപ മുടക്കി അഞ്ചുവർഷംമുമ്പ് നിർമിച്ച പാലം അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ തുറന്ന് കൊടുത്തിരുന്നില്ല. ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്ത് ജനങ്ങൾ വാഹനങ്ങളെ പ്രവേശിപ്പിക്കാതെ പാലം ഉപയോഗിച്ച് തുടങ്ങിയിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.