തിരുവനന്തപുരം> ഇരുപത്തിയേഴാം രാജ്യാന്തര ചലചിത്രമേളയില് ബൊളീവിയന് ചിത്രം ‘ഉതമ’ സുവര്ണ്ണചകോരം സ്വന്തമാക്കി.ചടങ്ങില് ഹംഗേറിയന് സംവിധായകന് ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരന് എം മുകുന്ദന് മുഖ്യാതിഥിയായിരുന്നു.വൈകിട്ട് ആറിന് ആരംഭിച്ച സമാപന ചടങ്ങുകള് സാംസ്കാരിക മന്ത്രി മന്ത്രി വി എന് വാസവന് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവന്കുട്ടി അധ്യക്ഷനായ ചടങ്ങുകളില് റവന്യൂ മന്ത്രി കെ രാജന് വിശിഷ്ടാതിഥിയായി.
ഫിറോസ് ഖൗരി സംവിധാനം ചെയ്ത ‘ആല’ത്തിനാണ് രജതചകോരം.മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്ഡ് മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ ന് ലഭിച്ചു. മികച്ച പ്രേക്ഷക പുരസ്കാരം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കൂട്ടുകെട്ടില് പിറന്ന ‘നന്പകല് നേരത്ത് മയക്കം’ സ്വന്തമാക്കി.മികച്ച മലയാള സംവിധായികക്കുള്ള ഫിപ്രസി പുരസ്കാരം വിഎസ് ഇന്ദു സംവിധാനം ചെയ്ത 19 (1) (എ) എന്ന ചിത്രവും സ്വന്തമാക്കി.
ദേശാഭിമാനിയാണ് മികച്ച അച്ചടി മാധ്യമത്തിനുള്ള പുരസ്കാരം. മികച്ച ഓണ്ലൈന് മാധ്യമത്തിനുള്ള പുരസ്കാരം ദിഫോര്ത്തും ദൃശ്യമാധ്യമത്തിനുള്ള പുരസ്കാരം ദി ഫോര്ത്തും നേടി.