തിരുവനന്തപുരം> കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ബിജെപി കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്കിടയിലും അജണ്ടകള്‍ പാസാക്കി കോര്പ്പറേഷന്. മേയറെ ഡയസിലേക്ക് കയറ്റാതെ ബിജെപി വനിതാ അംഗങ്ങള്‍ കിടന്നു പ്രതിഷേധിച്ചു. എന്നാല്‍, ഇവരെ മാറ്റി ചെയറിലേക്കെത്തിയ മേയര്‍ കൗണ്‍സില്‍ ആരംഭിച്ചു.
ഇതിനിടെ ബാനര്‍ ഉയര്‍ത്തി മേയറെയും കൗണ്‍സിലിനെയും തമ്മില്‍ മറച്ച് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ 9 ബിജെപി കൗണ്‍സിലര്‍മാരെ മുന്‍സിപ്പല്‍ ആക്ട് പ്രകാരം സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് പിന്നാലെ കൗണ്‍സില്‍ രജിസ്ട്രര്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് പിടിച്ചുവാങ്ങി ഇവര്‍ ഒപ്പിട്ടു. രംഗം ശാന്തമാക്കാന്‍ ശ്രമിച്ച പൊലീസുകാരെ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചു.