ലക്നൗ> ഉത്തര്‍പ്രദേശില്‍ ജോലി സമയത്ത് ഡാന്‍സ് കളിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണസ്ഥലത്ത് സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാല് വനിതാ പോലീസുകാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്.
ഡ്യൂട്ടിസമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നത് യൂണിഫോമിലായിരുന്നില്ല. സിവില്‍ വേഷത്തില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.സീനിയര്‍ സൂപ്രണ്ട് മനോജ് പാണ്ഡെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
കവിതാ പട്ടേല്‍, കാമിനി കുശ്വഹ, കാഷിഷ് സഹ്നി, സന്ധ്യാ സിംഗ് എന്നീ വനിതാ കോണ്‍സ്റ്റബിള്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്.