ചെന്നൈ > തമിഴ്നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി നടനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ വിലയിരുത്തുന്നത്. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് വിജയം നേടിയാണ് ഉദയനിധി സ്റ്റാലിന് എംഎല്‍എയായി സ്ഥാനമേറ്റത്.