മുടി ഒന്ന് കൊഴിഞ്ഞു തുടങ്ങിയാല്‍ എല്ലാവര്ക്കും ആധിയാണ്. അത് പുരുഷന്മാര്ക്ക് ആയാലും സ്ത്രീകള്‍ക്കായാലും ടെഷന് ഉണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. പലപ്പോഴും നമ്മളുടെ തെറ്റായ ആഹാരശീലങ്ങള്‍, മാനസികാവസ്ഥ, ജീവിതരീതി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരം പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഇന്ന് മാര്‍ക്കറ്റില്‍ പലവിധത്തിലുള്ള ഗമ്മീസ് ലഭ്യമാണ്. അവയിയെ എല്ലാം പ്രധാന ഘടകം എന്നത് ബയോട്ടിന്‍ ആണ്. എന്നാല്‍, ഈ ബയോട്ടിന്റെ ഗുണം ലഭിക്കാന്‍ പൈസ ചിലവാക്കണോ? വേണ്ട! നമ്മള് കഴിക്കുന്ന ആഹാരത്തില്‍ തന്നെ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുക്കളുണ്ട്.