കൊല്ലം > രാജ്യത്ത് ജനങ്ങൾജീവിക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ‘രാഷ്ട്രപുരോഗതിക്ക് ഗാന്ധിയൻകാഴ്ചപ്പാടുകളുടെ അനിവാര്യത’ എന്ന വിഷയത്തിൽസംഘടിപ്പിച്ച സെമിനാർഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചവത്സര പദ്ധതികളെല്ലാം പരാജയമായിരുന്നു. നേട്ടങ്ങൾവളരെക്കുറവാണ്. ഗാന്ധിസത്തിലേക്കു മടങ്ങാൻകഴിയണം. അധികാര രാഷ്ട്രീയം മാത്രമല്ല എല്ലാത്തിനും പരിഹാരമെന്ന് ഗാന്ധിജി തെളിയിച്ചു. ഇന്ത്യൻരാഷ്ട്രീയത്തിൽഎന്നും മാതൃകയാരെന്ന ചോദ്യത്തിന് ഒന്നാമത്തെ ഉത്തരവും ഗാന്ധിജിയാണ്. നെഗറ്റീവിസമാണ് മാധ്യമങ്ങൾവിളമ്പുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എസ് പ്രദീപ്കുമാർ അധ്യക്ഷനായി. ഡോ. ഒ തോമസ്, ജെ സുധാകരൻ സംസാരിച്ചു. എക്സലൻസ് അവാർഡ് ഗവർണർ വിതരണംചെയ്തു.