അർജന്റീന
1930 (രണ്ടാംസ്ഥാനം)
കന്നി ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുശേഷം നേരിട്ട് സെമിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനെ 1–-0നും മെക്സിക്കോയെ 6–-3നും ചിലിയെ 3–-1നും തോൽപ്പിച്ച് സെമിക്ക് യോഗ്യത നേടി. സെമിയിൽ അമേരിക്കയെ 6–-1ന് തോൽപ്പിച്ചു. ഫൈനലിൽ ഉറുഗ്വേയോട് 4–-2ന് പരാജയപ്പെട്ടു.
-1978 (ചാമ്പ്യന്മാർ)
ആദ്യ റൗണ്ടിലെ മത്സരശേഷം രണ്ടാംറൗണ്ടിന് യോഗ്യത നേടുകയും രണ്ടാംറൗണ്ടിൽനിന്ന് നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും ചെയ്യുന്ന തരത്തിലായിരുന്നു ടൂർണമെന്റ്. ആദ്യ റൗണ്ടിൽ ഹംഗറിയെയും ഫ്രാൻസിനെയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആതിഥേയർ ഇറ്റലിയോട് ഒരു ഗോളിന് തോറ്റു. രണ്ടാംറൗണ്ടിൽ പോളണ്ടിനെ 2–-0ന് തോൽപ്പിച്ചു. ബ്രസീലിനോട് ഗോൾരഹിതം. പെറുവിനെ 6–-0ന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനലിൽ. ഫൈനലിൽ നെതർലൻഡ്സിന്റെ വെല്ലുവിളി (3-–-1) അതിജീവിച്ച് കിരീടം. മരിയോ കെംപെസ് ഇരട്ടഗോളടിച്ചു.
1986 (ചാമ്പ്യന്മാർ)
ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണകൊറിയയെ 3–-1നും ബൾഗേറിയയെ 2–-0നും മറികടന്നു. ഇറ്റലിയോട് 1–-1 സമനിലയിൽ പിരിഞ്ഞു. പ്രീക്വാർട്ടറിൽ ഉറുഗ്വേയുടെ വെല്ലുവിളി 1–-0ന് അതിജീവിച്ചു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ 2–-1ന് മറികടന്നു. സെമിയിൽ മാറഡോണയുടെ ഇരട്ടഗോൾ ബലത്തിൽ ബൽജിയത്തെ 2–-0ന് മറികടന്നു. കലാശപ്പോരാട്ടത്തിൽ പശ്ചിമജർമനിയെ 3–-2ന് പരാജയപ്പെടുത്തി.
1990 (രണ്ടാംസ്ഥാനം)
ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് 1–-0ന് തോറ്റു. സോവിയറ്റ് യൂണിയനെ 2–-0ന് മറികടന്നു. റുമേനിയയോട് 1–-1. ബ്രസീലിന്റെ വെല്ലുവിളി 1–-0ന് മറികടന്ന് യുഗോസ്ലാവിയയുമായി ക്വാർട്ടറിന് യോഗ്യത നേടി. ഷൂട്ടൗട്ടിൽ 3–-2ന്റെ വിജയം. സെമിയിൽ ഇറ്റലിക്കെതിരെ ഷൂട്ടൗട്ടിൽ 4–-3ന് ജയം. ഫൈനലിൽ പശ്ചിമജർമനിയോട് 0–-1ന് തോറ്റു.
2014 (രണ്ടാംസ്ഥാനം)
ഗ്രൂപ്പ് ഘട്ടത്തിൽ ബോസ്നിയയെ 2–-1നും ഇറാനെ 1–-0നും നൈജീരിയയെ 3–-2നും പരാജയപ്പെടുത്തി. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ (1–-0) കീഴടക്കി. ക്വാർട്ടറിൽ ബൽജിയത്തെ മറികടന്നു. സെമിയിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ 4–-2ന് തോൽപ്പിച്ചു. ഫൈനലിൽ ജർമനിയോട് തോറ്റു (0–-1). ലയണൽ മെസിക്കൊപ്പം ഹാവിയർ മഷെറാനോയും തിളങ്ങിയ ലോകകപ്പ്.
ക്രൊയേഷ്യ
-1998 (മൂന്നാംസ്ഥാനം)
1998ലെ കന്നി ലോകകപ്പിൽ മൂന്നാംസ്ഥാനം നേടി . ഗ്രൂപ്പ് ഘട്ടത്തിൽ ജമൈക്കയെ 3–-1നും ജപ്പാനെ 1–-0നും മറികടന്നു. അർജന്റീനയോട് 1–-0ന് തോറ്റു. പ്രീക്വാർട്ടറിൽ റുമേനിയയെ 1–-0ന് മറികടന്നു. ക്വാർട്ടറിൽ ജർമനിയെ 3–-0ന് തറപറ്റിച്ചു. സെമിയിൽ ഫ്രാൻസിനോട് 2–-1ന് തോറ്റു. നെതർലൻഡ്സിനെ 2–-1ന് മറികടന്ന് മൂന്നാംസ്ഥാനം നേടി.
2018 (രണ്ടാംസ്ഥാനം)
ഗ്രൂപ്പ് മത്സരങ്ങളിൽ നൈജീരിയയെ 2–-0നും അർജന്റീനയെ 3–-0നും ഐസ്ലൻഡിനെ 2–-1നും മറികടന്നു. പ്രീക്വാർട്ടറിൽ ഡെൻമാർക്കിനെ ഷൂട്ടൗട്ടിൽ മറികടന്നു. ക്വാർട്ടറിൽ റഷ്യയെയും ഷൂട്ടൗട്ടിൽ മടക്കി. സെമി പോരിൽ ഇംഗ്ലണ്ടിനെയാണ് തോൽപ്പിച്ചത് (2–-1). ഫൈനലിൽ ഫ്രാൻസിനോട് 4–-2ന് പരാജയപ്പെട്ടു.















