മുംബൈ
പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. റൊണാൾഡോ കായികലോകത്തിന് നല്കിയ സംഭാവനകളെ ഒരു കിരീടംകൊണ്ട് അളക്കാനാകില്ലെന്ന് കോഹ്ലി പറഞ്ഞു.
‘ഫുട്ബോളിനും കായികപ്രേമികൾക്കും നിങ്ങൾ നൽകിയ സംഭാവനകളെ ഒരു കിരീടംകൊണ്ട് അളക്കാനാകില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ ഞാനടക്കമുള്ള ആരാധകർക്കുണ്ടായ ആവേശവും നിങ്ങൾ ചെലുത്തിയ സ്വാധീനവും വിവരിക്കാൻ ഒരു കിരീടത്തിനും സാധിക്കില്ല. ഏതൊരു മനുഷ്യനും പ്രചോദനമാകുക എന്നതാണ് കാര്യം. എന്നെ സംബന്ധിച്ച് നിങ്ങളാണ് എക്കാലത്തേയും മികച്ച താരം’ –
കോഹ്ലി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനുപിന്നാലെയാണ് റൊണാൾഡോ ആരാധകനായ കോഹ്ലിയുടെ കുറിപ്പ്.















