Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പരിസ്ഥിതി സംവേദക മേഖല നിര്‍ദ്ദേശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം: ജോണ്‍ ബ്രിട്ടാസ് എംപി

by News Desk
December 12, 2022
in INDIA
0
പരിസ്ഥിതി-സംവേദക-മേഖല-നിര്‍ദ്ദേശത്തില്‍-നിന്ന്-കേരളത്തെ-ഒഴിവാക്കണം:-ജോണ്‍-ബ്രിട്ടാസ്-എംപി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്ഹി>പരിസ്ഥിതി സംവേദക മേഖല നിര്ദ്ദേശത്തില് നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോണ് ബ്രിട്ടാസ് എം പി. പരിസ്ഥിതി സംരക്ഷണവും വികസനവും പ്രകൃതിയെയും ജനജീവിതത്തെയും ബാധിക്കാത്ത വിധം സന്തുലിതമായി നടപ്പാക്കണമെന്ന് രാജ്യസഭയില് ശൂന്യവേളയില് അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ 2022 ജൂണ് 03ലെ ടി. എന്.ഗോദവര്മ്മന് തിരുമല്പ്പാട് കേസിലെ വിധിന്യായം പ്രകാരം രാജ്യത്തൊട്ടാകെ സംരക്ഷിത വനങ്ങളുടെ ചുറ്റും ഒരു കിലോമീറ്റര് പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കണം. അവിടെ മനുഷ്യരുടെ ഇടപെടല് ഇല്ലാതാക്കണം. ഈ മേഖലയില് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം 2011 ഫെബ്രുവരി ഒന്പതിന് പുറപ്പെടുവിച്ച മാര്ഗ്ഗനിര്ദ്ദേശം അനുസരിച്ചുള്ള പ്രവര്ത്തനങ്ങള് മാത്രമേ അനുവദിക്കാവൂ എന്നിങ്ങനെയുള്ള ഉത്തരവുകള് പുറപ്പെടുവിച്ചിരുന്നു. ഈ നിര്ദ്ദേശം കേരളത്തില് പരക്കെ ആശങ്കയും എതിര്പ്പും ഉണ്ടാക്കിയിട്ടുണ്ട്.

കേരളം നീണ്ടു കിടക്കുന്ന ഇടുങ്ങിയ ഒരു ഭൂഭാഗമാണ്. സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം ഭൂമി ഔദ്യോഗിക വനമാണ്. എന്നാല് യഥാര്ത്ഥത്തില് 54.70 ശതമാനം ഭൂമിയും വനമേഖലയുടെ കണക്കില്പ്പെടുന്നതാണ്. കേരളത്തിലെ വനമേഖല 2015ല് 19,278 ചതുരശ്ര കിലോ മീറ്ററായിരുന്നത് 2021ല് 21,253 ചതുരശ്ര കിലോമീറ്ററായി ഉയര്ന്നിട്ടുണ്ട്. കേരളത്തിന്റെ ഭൂമിയുടെ 48 ശതമാനം പശ്ചിമഘട്ട മേഖലയാണ്.

സംസ്ഥാനത്തിന്റെ കിഴക്ക്-പടിഞ്ഞാറ് അതിര്ത്തിയ്ക്കിടയില് 35 കിലോ മീറ്റര് മുതല് 120 കിലോ മീറ്റര് വരെ മാത്രം അകലമാണുള്ളത്. 2011ലെ ജനസംഖ്യയനുസരിച്ച് കേരളത്തിലെ ജനസാന്ദ്രത രാജ്യത്തെ നിരക്കിന്റെ ഇരട്ടിയിലേറെയാണ്. സംരക്ഷിതവനങ്ങളുടെ സമീപത്ത് ഉയര്ന്ന തോതില് ജനവാസമുണ്ട്. ഈ മേഖലയില് ഒരു പ്രാഥമിക കണക്കു പ്രകാരം തന്നെ 49,330 വീടുകളും കെട്ടിടങ്ങളുമുണ്ട്. ഔദ്യോഗിക പരിശോധന പൂര്ത്തിയാകുമ്പോള് ഇത് ഒരു ലക്ഷത്തോളമായി ഉയരും എന്ന് കണക്കാക്കുന്നു.നാലു ലക്ഷത്തോളം ഏക്കര് ജനവാസപ്രദേശങ്ങള് പുതിയ മേഖലയില് പെടും. പതിനായിരക്കണക്കിന് ആദിവാസികളെ നിയമപ്രകാരം താമസിക്കാവുന്ന അവരുടെ പ്രദേശങ്ങളില് നിന്ന് കുടിയിറക്കാന് നിര്ദ്ദേശം കാരണമാകും.

വന്യ മൃഗസംരക്ഷണകേന്ദ്രങ്ങള്ക്കും ദേശീയോദ്യാനങ്ങള്ക്കും പരിസ്ഥിതി സംവേദക പ്രദേശങ്ങള്ക്കുമുള്ള പുതുക്കിയ പദ്ധതി സംസ്ഥാന സര്ക്കാര് കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രിം കോടതി നിര്ദ്ദേശങ്ങളില്നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് 2022 ജൂലൈ ഏഴിന് നിയമസഭ ഏകകണ്ഠമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അന്തിമ നോട്ടിഫിക്കേഷന് സംസ്ഥാനനിര്ദ്ദേശങ്ങള്ക്കൊത്ത് പുറത്തിറക്കണമെന്ന ആവശ്യവും സഭ ഉന്നയിച്ചിരുന്നു. ഇതിനു വേണ്ട നിയമനടപടികള് സ്വീകരിക്കാനും പ്രമേയത്തില് പറഞ്ഞിരുന്നു.

ഇതനുസരിച്ച് കേന്ദ്രസര്ക്കാര് നടപടിയെടുക്കണം. സംസ്ഥാനനിര്ദ്ദേശങ്ങള് ഉള്ക്കൊള്ളിച്ച് അന്തിമ നോട്ടിഫിക്കേഷന് ഇറക്കണം. ജനവാസമേഖലകളെയും കൃഷിഭൂമിയെയും പരിസ്ഥിതി സംവേദക പ്രദേശങ്ങളില്നിന്ന് ഒഴിവാക്കണം. സുപ്രീം കോടതി നിര്ദ്ദേശങ്ങളില്നിന്ന് കേരളത്തെ ഒഴിവാക്കാനുള്ള നിയമപരവും നിയമനിര്മ്മാണപരവുമായ നടപടികള് കൈക്കൊള്ളണം. ഇതനുസരിച്ച് 2011ലെ മാര്ഗ്ഗനിര്ദ്ദേശം ഭേദഗതിചെയ്യുകയും വേണമെന്നും ജോണ് ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ഇന്ത്യ വൈവിധ്യങ്ങളുള്ള ഒരു വലിയ രാജ്യമാണ് എന്നദ്ദേഹം ഓര്മ്മിപ്പിച്ചു. ജനങ്ങളെ മുഴുവന് ബാധിക്കുന്ന ഒരു നയവും ഡല്ഹി കേന്ദ്രീകൃതമായി നടപ്പാക്കിക്കൂടാ. അത്തരം ദൂരക്കാഴ്ചയില്ലാത്ത നടപടികള് വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നും ബ്രിട്ടാസ് മുന്നറിയിപ്പു നല്കി.

Previous Post

‘ബച്ചൻ്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി’; നടനെ പരിഹസിക്കുന്ന തരത്തിൽ മന്ത്രി വി എൻ വാസവൻ്റെ പരാമർശം

Next Post

ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപർണ ബാലമുരളി; തങ്കം റിലീസിന് ഒരുങ്ങുന്നു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബിജുമേനോനും-വിനീത്-ശ്രീനിവാസനും-ഒപ്പം-അപർണ-ബാലമുരളി;-തങ്കം-റിലീസിന്-ഒരുങ്ങുന്നു

ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപർണ ബാലമുരളി; തങ്കം റിലീസിന് ഒരുങ്ങുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.