ന്യൂഡൽഹി > ഡൽഹി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി ഡൽഹി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു. രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചു. നിലവിലെ ഉപാധ്യക്ഷന്‍ വിരേന്ദ്ര സച്ചദേവയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. 15 വർഷം തുടര്‍ച്ചയായി ഭരിച്ചിരുന്ന കോര്പ്പറേഷന് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. 2020ലാണ് ആദേശ് ഗുപ്ത ബിജെപി ഡൽഹി അധ്യക്ഷനായി ചുമതലയേറ്റത്.