വടക്കാഞ്ചേരി> ഇലന്തൂരില്‍ ആഭിചാരക്കൊലക്കിരയായ റോസ്ലിന്റെ മകളോടൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി ബിജു (44) വിനെയാണ് വടക്കാഞ്ചേരി എങ്കക്കാട് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോസ്ലിന്റെ മകള്‍ വട്ടോളി മഞ്ജു വര്‍ഗീസ്, മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയ സമയത്താണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മേല്‍നടപടികള്‍ സ്വീകരിച്ചു. ട്രസ് വര്‍ക്ക് തൊഴിലാളിയായ ബിജുവും മഞ്ജുവും കുറച്ചുകാലം മുമ്പാണ് വടക്കാഞ്ചേരിയില്‍ വാടക വീടെടുത്ത് താമസം തുടങ്ങിയത്.