2015-ലാണ് സര്‍ക്കാര്‍ പദ്ധതിയായ അന്താരാഷ്ട്ര പോര്‍ട്ട് നിര്‍മാണം വിഴിഞ്ഞത്ത് ആരംഭിക്കുന്നത്. അന്ന് കുടിയിറക്കപ്പെട്ടവര്‍ ഇന്നും ക്യാമ്പുകളില്‍ അഭയാര്‍ഥികളാണ്. വീടിന്‍റെ സംരക്ഷണമില്ലാതെ തകരപ്പലകകൊണ്ട് മറച്ച് അവര്‍ ജീവിതം തള്ളി നീക്കുന്നു. വീടുകളിരുന്ന തീരം ഇപ്പോള്‍ കടല്‍ കൊണ്ടു പോയി. ആദ്യം തുറമുഖ നിര്‍മാണത്തിനൊപ്പം നിന്ന മതനേതൃത്വങ്ങള്‍ ഇപ്പോള്‍ സമരപ്പന്തലിലാണ്. വിഴിഞ്ഞം ഒരു തുടര്‍ച്ചയാണ്, വികസനത്തിന്‍റെ ഇരയായി കുടിയിറക്കപ്പെട്ടവരുടെ തുടര്‍ച്ച. ചെല്ലാനവും വല്ലാര്‍പ്പാടവും ഇന്നും നമ്മള്‍ക്ക് മുന്നിലുള്ള സത്യമാണ്.