ന്യൂഡൽഹി> പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് (ആർബിഐ) ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചു. ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ഇതോടെ ഭവന, വാഹനവായ്പ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ വായ്പകളുടെയും പലിശനിരക്ക് വർധിക്കും.