തൃശൂര്> കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. പത്തുദിവസത്തെ പുസ്തകോത്സവവും ‘ ദിശകള്’ സാംസ്കാരികോത്സവവും രാവിലെ 10.30ന് എഴുത്തുകാരന് എന് എസ് മാധവന് ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും സെക്രട്ടറി സി പി അബൂബക്കറും വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ദിവസവും സെമിനാറും കലാപരിപാടികളും പുസ്തകപ്രകാശനങ്ങളും നടക്കും.
ഉദ്ഘാടന ചടങ്ങില് സച്ചിദാനന്ദന് അധ്യക്ഷനാവും. പുസ്തകോത്സവ ബുള്ളറ്റിന് അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില് പ്രകാശനം ചെയ്യും. അക്കാദമി നിര്വാഹകസമിതി അംഗം വിജയലക്ഷ്മി ഏറ്റുവാങ്ങും. വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില് സ്കേപ്സ്– സിറ്റി സ്കെച്ചസ് എന്ന ചിത്രപ്രദര്ശനം മദനന് ഉദ്ഘാടനം ചെയ്യും.
ഡോ. എം എന് വിനയകുമാര് അധ്യക്ഷനാവും. വൈകീട്ട് ആറിന് കെ ജെ ചക്രപാണി സിനിമയും കര്ണാടക സംഗീതവും എന്ന സംഗീത പരിപാടി അവതരിപ്പിക്കും.ഡിസംബര് 3ന് എന്തുകൊണ്ട് ഗാന്ധിജി ? രാഷ്ട്രീയത്തിന്റെ നൈതികാടിസ്ഥാനങ്ങള്, 4ന് മാറുന്ന നോവല് സങ്കല്പ്പം: ദേശവും വിദേശവും, 5ന് അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നവോത്ഥനാ ധീരതയോടെ നവ കേരളം, 6ന് സൈബര് സാഹിത്യവും ജനാധിപത്യവും സാഹിത്യ മൂല്യവും, 7ന് എന്റെ യാത്രകള് രാജ്യങ്ങളിലും സാഹിത്യത്തിലും, 8ന് ജാതിലിംഗം ജനാധിപത്യം, 9ന് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധികള് എന്നീ വിഷയങ്ങളില് പ്രഭാഷണങ്ങളും എന്റെ രചനാ ലോകങ്ങള് എന്ന വിഷയത്തില് സംവാദവും നടക്കും.
പ്രശസ്ത പ്രഭാഷകര് പങ്കെടുക്കും. 10ന് ഗ്രന്ഥശാല പ്രവര്ത്തകരെ ആദരിക്കും. വിവിധ ദിവസങ്ങളില് നാടന്കലാവതരണം, നാടകങ്ങള്, മാജിക് ഷോ, കോമഡി ഷോ, മാപ്പിളപ്പാട്ടുകള്, പുല്ലാംകുഴല് വാദനം, ഭരതനാട്യം എന്നീ കലാപരിപാടികള് ഉണ്ടാവും. ഡിസംബര് 11ന് സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്യും.