തിരുവനന്തപുരം> കെ സുരേന്ദ്രനടക്കം പ്രതിയായ കോഴക്കേസുകളില് അനുകൂല ഇടപ്പെടല് ആവശ്യപ്പെട്ട് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്.ക്രിമിനല് കേസ് പ്രതികളായ ബിജെപി നേതാക്കളെ സഹായിക്കാന് ഗവര്ണര് നേരിട്ട് ഇടപ്പെട്ടതിന്റെ തെളിവാണ് പുറത്തുവന്നത്.
ബിജെപി നേതാക്കളുടെ അപേക്ഷ പരിഗണിക്കാന്സര്ക്കാരിന് മേല് ഗവര്ണറുടെ സമ്മര്ദ്ദമുണ്ടായി.തട്ടിക്കൊണ്ടുപോകല് കുഴല്പണക്കേസുകളില് നിന്ന് രക്ഷപ്പെടല് എന്നിവയ്ക്കാണ് ബിജെപിക്ക് ഗവര്ണര് ഒത്താശ ചെയ്തത്.ബിജെപി നേതാക്കള് പ്രതികളായ ക്രിമിനല് കേസുകളില് അനുഭാവപൂര്വ്വമായ തീരുമാനം എടുക്കണമെന്ന് ഗവര്ണര് സര്ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. 2021 ജൂണ് പത്തിനാണ് ഗവര്ണര് മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്
ബിജെപി നേതാക്കള് ആരിഫ് മുഹമ്മദ് ഖാന് നല്കിയ നിവേദനം പരിഗണിച്ചായിരുന്നു ഗവര്ണറുടെ ഇടപെടല്. നേതാക്കളുടെ അപേക്ഷസര്ക്കാരിന് അയച്ച് നല്കിയത് ഗവര്ണറുടെ അസാധാരണ നീക്കമായിരുന്നു.നിദേവനത്തില് ഒപ്പുവെച്ചിരുന്നത് ഒ രാജഗോപാല്, കുമ്മനം രാജശേഖരന് , പി സുധീര് , എസ് സുരേഷ് , വി വി രാജേഷ് എന്നിവരായിരുന്നു. ഗവര്ണര് സര്ക്കാരിനോട് അനുകൂല തീരുമാനം ആവശ്യപ്പെട്ട കേസുകള് താഴെ
1. ബദിയടുക്ക പൊലീസ് സ്റ്റേഷനില് രജിസ്ട്രര് ചെയ്ത കെ സുരേന്ദ്രന്ഒന്നാം പ്രതിയായ കേസ് , ഇതോടൊപ്പം സ്ഥാനര്ഥിയായ കെ സുന്ദരനെ തട്ടിക്കൊണ്ടുപോയ കേസ്
കൊടകര സ്റ്റേഷനില് രജിസ്ട്രര് ചെയ്ത 77 ലക്ഷത്തിന്റെ കുഴല്പണ കേസ് ഈ കേസില് നാലാം പ്രതി ബിജെപി അനുഭാവി ദീപക്ക്.