Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സുനന്ദാപുഷ്‌കറിന്റെ ദുരൂഹമരണം: ശശിതരൂരിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ ഡൽഹി പൊലീസ്‌

by News Desk
December 1, 2022
in INDIA
0
സുനന്ദാപുഷ്‌കറിന്റെ-ദുരൂഹമരണം:-ശശിതരൂരിനെ-കുറ്റവിമുക്തനാക്കിയ-ഉത്തരവിനെതിരെ-ഡൽഹി-പൊലീസ്‌
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> സുനന്ദാപുഷ്ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശശിതരൂർ എംപിയെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. 2021 ആഗസ്ത് 18ന് വിചാരണക്കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നു. ആത്മഹത്യാപ്രേരണ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് തരൂരിന് എതിരെ ചുമത്തിയിരുന്നത്. ഒരുവർഷത്തെ കാലതാമസത്തിന് ശേഷമാണ് ഡൽഹി പൊലീസ് വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കാലതാമസം ക്ഷമിച്ച് അപ്പീൽ ഫയലിൽ സ്വീകരിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷയിൽ ശശിതരൂർ ഉൾപ്പടെയുള്ള കക്ഷികൾക്ക് ജസ്റ്റിസ് ദിനേശ്കുമാർശർമ നോട്ടീസ് അയച്ചു. ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ഹർജി ഫയൽ ചെയ്യാൻ 15 മാസത്തെ അസാധാരണമായ കാലതാമസമാണ് ഉണ്ടായിട്ടുള്ളതെന്ന് തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ്പഹ്വാ ചൂണ്ടിക്കാണിച്ചു. പെറ്റീഷന്റെ പകർപ്പ് പോലും തന്റെ കക്ഷിക്ക് നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പരാതിപ്പെട്ടു. ഇതേതുടർന്ന്, പെറ്റീഷനും അനുബന്ധരേഖകളും ശശിതരൂരിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ബന്ധപ്പെട്ട കക്ഷികൾക്ക് അല്ലാതെ മറ്റാർക്കും കൈമാറാൻ പാടില്ലെന്നും തരൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

രേഖകൾ മറ്റുള്ളവർക്ക് കൈമാറിയാൽ മാധ്യമവിചാരണ ഉണ്ടാകാൻ സാധ്യതയുണ്ട്. രേഖകൾ കക്ഷികൾക്ക് അല്ലാതെ മറ്റാർക്കും കൈമാറാൻ പാടില്ലെന്ന് കീഴ്ക്കോടതി നേരത്തെ ഉത്തരവിട്ടിരുന്ന കാര്യവും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. രേഖകൾ കക്ഷികൾക്ക് അല്ലാതെ മറ്റാർക്കും കൈമാറരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. 2014 ജനുവരി 17നാണ് ആഢംബരഹോട്ടലിലെ സ്യൂട്ട്റൂമിൽ സുനന്ദാപുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതിയിൽ അറ്റക്കുറ്റപണികൾ നടന്നിരുന്നത് കൊണ്ടാണ് ദമ്പതികൾ ഹോട്ടലിലേക്ക് മാറിയത്. തരൂരിന് എതിരെ ആത്മഹത്യാപ്രേരണ, ഭർത്തൃപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

Previous Post

മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

Next Post

നികുതിവെട്ടിച്ച്‌ കടത്തിയ രണ്ട്‌ ടാങ്കർ ഡീസൽകൂടി കെഎസ്‌ആർടിസിക്ക്‌ കൈമാറി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നികുതിവെട്ടിച്ച്‌-കടത്തിയ-രണ്ട്‌-ടാങ്കർ-ഡീസൽകൂടി-കെഎസ്‌ആർടിസിക്ക്‌-കൈമാറി

നികുതിവെട്ടിച്ച്‌ കടത്തിയ രണ്ട്‌ ടാങ്കർ ഡീസൽകൂടി കെഎസ്‌ആർടിസിക്ക്‌ കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.