ന്യൂഡല്ഹി> ഡല്ഹിയില് വീണ്ടും ശ്രദ്ധ മോഡല് കൊലപാതകം. ഭര്ത്താവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില് സൂക്ഷിച്ച കേസില് ഭാര്യയും മകനും അറസ്റ്റില്. ഫ്രിഡ്ജില് സൂക്ഷിച്ചശേഷം പല ദിവസങ്ങള് കൊണ്ട് മൃതദേഹം ഉപേക്ഷിയ്ക്കുകയായിരുന്നു.
അഞ്ജന് ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില് ഭാര്യ പൂനം, മകന് ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അഞ്ജന് ദാസിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില് സൂക്ഷിക്കുകയായിരുന്നു.















