ദോഹ
2019 സെപ്തംബർ മൂന്നിനാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കിയത്. 8 എന്ന അക്കത്തിന്റെ രൂപത്തിൽ ഫുട്ബോളിന്റെയും അറബ് ജനതയുടെയും സംസ്കാരത്തിന്റെ ഉള്ളടക്കം ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
ലോകകപ്പ് ട്രോഫിയുടെ രൂപമാണ് ലോഗോയ്ക്കുള്ളത്. ലോകകപ്പിന് വേദിയാകുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളെയും ‘8’ പ്രതിനിധാനം ചെയ്യുന്നു.
തണുപ്പുകാലത്ത് അറബ് ജനത ഉപയോഗിക്കുന്ന പരമ്പരാഗത ഷാളിനെ ഓർമിപ്പിക്കുന്നതാണ് ‘8’ന്റെ മധ്യഭാഗം. ലോഗോയ്ക്കുള്ളിലെ അലങ്കാരങ്ങൾ ഷാളിലെ എംബ്രോയ്ഡറികളെ സൂചിപ്പിക്കുന്നു. ലോഗോയുടെ മുകളിലും താഴെയുമുള്ള അക്ഷരങ്ങൾ ഖഷീദ എന്നറിയപ്പെടുന്ന അറബ് കാലിഗ്രഫി ശൈലിയിലാണ് എഴുതിയിരിക്കുന്നത്.















