സൂറിച്ച്
ഫിഫ പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാംതവണയാണ് അമ്പത്തിരണ്ടുകാരൻ ഫിഫ തലവനാകുന്നത്. എതിരില്ലാതെയാണ് ഇൻഫാന്റിനോ സ്ഥാനത്ത് തുടർന്നത്. സെപ് ബ്ലാറ്ററിന്റെ പിൻഗാമിയായി 2016ലാണ് ആദ്യമായി പ്രസിഡന്റായത്. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റാലിയൻ–-സ്വിസ് വംശജനായ ഇൻഫാന്റിനോ യുവേഫ സെക്രട്ടറി ജനറലായിരുന്നു.