Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പാലക്കാട്‌ മെഡിക്കൽ കോളേജിൽ യുഡിഎഫിന്റെ പിൻവാതിൽ നിയമനം ; ‘യോഗ്യത എംഎൽഎയുടെ കത്തും 3 ലക്ഷവും’

by News Desk
November 19, 2022
in KERALA
0
പാലക്കാട്‌-മെഡിക്കൽ-കോളേജിൽ-യുഡിഎഫിന്റെ-പിൻവാതിൽ-നിയമനം-;-‘യോഗ്യത-എംഎൽഎയുടെ-കത്തും-3-ലക്ഷവും’
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്
പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട്ടെ ഗവ. മെഡിക്കൽ കോളേജിൽ 2013–-14 വർഷത്തിൽ യുഡിഎഫ് സർക്കാർ നടത്തിയത് 272 പിൻവാതിൽ നിയമനം. എംഎൽഎയുടെ കത്തും മൂന്ന് ലക്ഷം രൂപയുമായിരുന്നു മെഡിക്കൽ കോളേജ് ജോലിക്കായുള്ള യോഗ്യതയെന്നായിരുന്നു ആരോപണം. നഴ്സ്, പാരമെഡിക്കൽ ജീവനക്കാർ, അറ്റൻഡർ, ക്ലർക്ക്, തുടങ്ങി മുഴുവൻ തസ്തികയിലേക്കും ഇത്തരം ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് എന്ന സർക്കാർ ഏജൻസിയാണ് നിയമനം നടത്തിയത്.

ഒഴിവുകൾ സംബന്ധിച്ച് മുഖ്യധാരാ പത്രങ്ങളിൽ പരസ്യം നൽകിയില്ല, കൂടിക്കാഴ്ച നടത്തിയില്ല, യോഗ്യതാ മാനദണ്ഡം പാലിച്ചില്ല തുടങ്ങിയ പരാതികൾ വ്യാപകമായതോടെ ഉമ്മൻചാണ്ടി സർക്കാർതന്നെ അന്വേഷണത്തിന് വിജിലൻസിനെ ചുമതലപ്പെടുത്തി. പാലക്കാട് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 192 പേർക്ക് മതിയായ യോഗ്യതയില്ലെന്നും കൈക്കൂലിയും നേതാക്കളോടുള്ള അടുപ്പവും മാത്രമാണ് പരിഗണിച്ചതെന്നും റിപ്പോർട്ട് നൽകി. മുഴുവൻ നിയമനവും റദ്ദാക്കി പിഎസ്സിക്ക് വിടണമെന്നും ശുപാർശ ചെയ്തു. എന്നാൽ യുഡിഎഫ് സർക്കാർ വിജിലൻസ് റിപ്പോർട്ടിൽ നടപടിയെടുത്തില്ല. 2016ൽ എൽഡിഎഫ് സർക്കാർ വന്നശേഷം ഡോക്ടർമാർ ഒഴികെയുള്ള 192 പേരെ പിരിച്ചുവിട്ടു. മുഴുവൻ തസ്തികയും സൃഷ്ടിച്ചു. അതിലേക്ക് നിയമനം നടത്താൻ പിഎസ്സിയോട് നിർദേശിച്ചു. തസ്തിക സൃഷ്ടിക്കാതെയും ഒഴിവുകളുടെ എണ്ണം അറിയിക്കാതെയും നിയമനം നടത്തിയതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും നഷ്ടമായി.

അടിസ്ഥാന സൗകര്യമില്ലാതെ തുടങ്ങിയ മെഡിക്കൽ കോളേജിന് ആദ്യം ഒരു കെട്ടിടം മാത്രമാണ് നിർമിച്ചത്. ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് മെഡിക്കൽ പഠനത്തിന് സംവിധാനമൊരുക്കിയത്. ഇതും അംഗീകാരം നഷ്ടപ്പെടുത്താൻ ഇടയാക്കി. മുഴുവൻ കുട്ടികളെയും മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു.

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന എ കെ ബാലൻ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണുകയും ഉടൻ അടിസ്ഥാന സൗകര്യവും സ്ഥിരനിയമനവും നടത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ കേരളത്തെ അനുകൂലിച്ചത്. തുടർന്നാണ് മെഡിക്കൽ കൗൺസിലിന്റെ അനുമതി പുനഃസ്ഥാപിച്ചത്.

Previous Post

എഐസിടിഇയില്‍ 
കൂട്ടപ്പിരിച്ചുവിടല്‍ ; രാജ്യത്തെ 10 റീജണൽ സെന്ററും 
ഡിസംബർ 31ന് പൂട്ടും

Next Post

കോൺഗ്രസിൽ പുതിയ ഗ്രൂപ്പ്‌ ; ഉന്നം സതീശൻ, ചുക്കാൻ പിടിക്കാൻ വേണുഗോപാലും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോൺഗ്രസിൽ-പുതിയ-ഗ്രൂപ്പ്‌-;-ഉന്നം-സതീശൻ,-ചുക്കാൻ-പിടിക്കാൻ-വേണുഗോപാലും

കോൺഗ്രസിൽ പുതിയ ഗ്രൂപ്പ്‌ ; ഉന്നം സതീശൻ, ചുക്കാൻ പിടിക്കാൻ വേണുഗോപാലും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.