മനാമ> ഒമാന് തീരത്ത് എണ്ണ ടാങ്കറില് ഡ്രോണ് ഇടിച്ചതായി റിപ്പോര്ട്ട്. ഒമാന് തീരത്ത് നിന്ന് ഏകദേശം 150 മൈല് അകലെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ലൈബീരിയന് പതാക വഹിക്കുന്ന പസഫിക് സിര്ക്കോണ് എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക ഡ്രോണ് ഇടിച്ചത്.
പ്രഥാമിക റിപ്പോര്ട്ടുകള് പ്രകാരം കപ്പലിന് പ്രൊജക്ടൈല് ഇടിച്ചതായി കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പൂര് ആസ്ഥാനമായ ഈസ്റ്റേണ് പസഫിക് ഷിപ്പിംഗ് കമ്പനി അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കപ്പലിന് ചെറിയ കേടുപാടുകള് പറ്റിയിട്ടുണ്ട്. എന്നാല്, എണ്ണ ചോര്ച്ച ഉണ്ടായിട്ടില്ല. കപ്പിലേക്ക് വെള്ളം കയറിയിട്ടില്ല. സംഭവത്തില് അന്വേഷണം നടക്കുന്നതായും കമ്പനി അറിയിച്ചു.
ഇസ്രായേലി ശതകോടീശ്വരന് ഐഡാന് ഓഫറിന്റെ ഉമസ്ഥതയില് ഉള്ളതണ് ഈസ്റ്റേണ് പസഫിക് ഷിപ്പിംഗ് കമ്പനി.സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി മേലയില് കപ്പല് ഗതാഗതം നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്സ് അറിയിച്ചു.