ബെംഗളൂരു> കര്ണാടകയില് ബിജെപിയില് ചേര്ന്ന ജനതാദള് (എസ്) നേതാവ് കൊല്ലപ്പെട്ട നിലയില്. മുന് ജെഡിഎസ് നേതാവ് മല്ലികാര്ജുന് മുത്യാലിനെയാണ് (64) കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്.കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത ഒരു പരിപാടിയില് മുത്യാല് പങ്കെടുത്തിരുന്നു. കല്ബുര്ഗി ജില്ലയില്നിന്നുള്ള മുത്യാല് ഏതാനും ദിവസം മുന്പാണ് ബിജെപിയില് ചേര്ന്നത്.
മുത്യാലിന്റെ ഇലക്ട്രോണിക് ഷോപ്പില് ചൊവ്വാഴ്ച പുലര്ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ജനനേന്ദ്രിയത്തില് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കടയില്നിന്നും പണവും നഷ്ടപ്പെട്ടിരുന്നു.മുന്പ് മുത്യാലിന്റെ കടയില് മോഷണം നടന്നിരുന്നു. ഇതിനുശേഷം മുത്യാല് കടയില് കിടന്നുറങ്ങാറുണ്ടായിരുന്നെന്ന് മകന് വെങ്കിടേഷ് പറഞ്ഞു.















