ചണ്ഡീഗഢ്> പഞ്ചാബിൽ ആയുധങ്ങളെ മഹത്വവൽക്കരിക്കുന്ന പാട്ടുകളും തോക്കുകൾ പ്രദർശിപ്പിക്കുന്നതും നിരോധിച്ച് സർക്കാർ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ആയുധങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് പൂർണമായും നിരോധിച്ച് ഉത്തരവിറക്കി.
പൊതുയോഗങ്ങൾ, ആരാധനാലയങ്ങൾ, വിവാഹ ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവിടങ്ങളിൽ ആയുധങ്ങൾ കൈവശം വയ്ക്കാനും പ്രദർശിപ്പിക്കാനും പാടില്ല. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആയുധ ലൈസൻസുകൾ പുനഃപരിശോധിക്കാനും ഉത്തരവിട്ടു. ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തുടർ കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ഉത്തരവ്.