കളമശേരി> കൊച്ചിന് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡിസംബര്10, 11 തീയതികളില് കൊച്ചിന് യൂണിവേഴ്സിറ്റിയില് വെച്ച് നവസാങ്കേതിക തിങ്കത്തോണ് സംഘടിപ്പിക്കുന്നു.ഇതിന് അനുബന്ധമായി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യാവസായം, തൊഴില്, ഭരണനിര്വ്വഹണം തുടങ്ങിയ പ്രത്യേക വിഷയമേഖലകള് കേന്ദ്രീകരിച്ച് ഭാവിലോകത്തിലേയ്ക്കുള്ള തയ്യാറെടുപ്പുകള് നടത്തുന്ന നവസാങ്കേതികവിദ്യകളുടെ വിവിധതലങ്ങള് (ശക്തി, പരിമിതികള്, സാധ്യതകള്, ഭീഷണികള്) വിഷയമാക്കി നവമാധ്യമ പോസ്റ്റര് മത്സരം, ലേഖനമത്സരം എന്നിവ സംഘടിപ്പിക്കുന്നു.
നവമാധ്യമ പോസ്റ്റര് മത്സരം, ലേഖനമത്സരം – നിബന്ധനകള്.നവമാധ്യമ പോസ്റ്റര്/ലേഖനം ഭാവിയിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതായിരിക്കണം.
നവമാധ്യമ പോസ്റ്റര്/ലേഖനം മൗലികത (ഒറിജിനാലിറ്റി) ഉള്ളതും ഏതെങ്കിലും അംശത്തില് മറ്റൊന്നിന്റെ പകര്പ്പ് ആല്ലാത്തതും ആയിരിക്കണം.തിങ്കത്തോണിന്റെ നവമാധ്യമ പ്രചാരണത്തിനായി ഈ രംഗങ്ങളിലെ പുതുസാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിന് ഉപകരിക്കുന്നതായിരിക്കണം പോസ്റ്ററുകള്.
2000 വാക്കില് കവിയാത്ത ലേഖനം മലയാളത്തില് ടൈപ്പ് ചെയത് പിഡിഎഫ് രൂപത്തില് ആക്കി അപ് ലോഡ് ചെയ്യണം. മത്സരാര്ഥിയുടെ പേരുവിവരങ്ങള് നവമാധ്യമ പോസ്റ്ററില്/ലേഖനത്തില് രേഖപ്പെടുത്തരുത്.
നവമാധ്യമ പോസ്റ്റര് സമര്പ്പിക്കേണ്ട അവസാന തീയതി 25 നവം.2022.ലേഖനം സമര്പ്പിക്കേണ്ട അവസാന തീയതി 30.11.20 22.മത്സരത്തില് പ്രായഭേദമില്ലാതെ ആര്ക്കും പങ്കെടുക്കാവുന്നതാണ്.ഒന്നാം സമ്മാനം 2000 രൂപയുടെ പുസ്തകക്കൂടയും സര്ട്ടിഫിക്കറ്റും. രണ്ടാം സമ്മാനം 1000 രൂപയുടെ പുസ്തകക്കൂടയും സര്ട്ടിഫിക്കറ്റും. 10 പേര്ക്ക് പ്രോത്സാഹനസമ്മാനങ്ങള്.