തിരുവനന്തപുരം> കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനൊപ്പം സഹകരണമേഖലയ്ക്കു പങ്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ബാങ്കിംഗ് സംസ്കാരം വളര്‍ത്തിയത് സഹകരണ സംഘങ്ങളും ബാങ്കുകളുമാണ്.രാജ്യത്തെ എല്ലാ ജനാധിപത്യ ബദലുകളെയും കേന്ദ്രം ദുര്‍ബലമാക്കുകയാണ്.സഹകരണ മേഖലയിലേക്കുള്ള കടന്നുകയറ്റം ഇതിന്റെ ഭാഗമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.