ന്യൂഡല്ഹി> പഞ്ചാബിലെ അമൃത്സറിന് സമീപം ഭൂചലനം. ഇന്ന് പുലര്ച്ചെ 3.42നാണ് റിക്ടര് സ്കെയ്ലില് 4.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല് സെന്റര് ഫോര് സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയും ശനിയാഴ്ചയും ഡല്ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനമുണ്ടായിരുന്നു.അമൃത്സറില് നിന്നു 120 കിലോമീറ്റര് വടക്കുപടിഞ്ഞാറു മാറിയാണ് ഇപ്പോള് ചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില് 120 കിലോമീറ്റര് ആഴത്തിലായിരുന്നു.















