കൊച്ചി :കനൽചൂളയിലെ പ്രതികാര ദാഹവും മാസ്സ് ആക്ഷൻ രംഗങ്ങളുമായ് ഷോലൈ എത്തുന്നു. നവാഗതനായ സിജുഖമർ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പുതുമുഖം അയാൻ ആദി നായകനാകുന്നു. അനീഷ് ഖാൻ, കൃഷ്ണദാസ്, അജിത്ത്സോമൻ, അരിസ്റ്റോ സുരേഷ്, വി.കെ ബൈജു, രാജേഷ് ഈശ്വർ, ക്ലീറ്റസ്, ഷരീഫ് നട്ട്സ്, സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് അഭിനേതാക്കൾ.
തിരക്കഥ സംഭാഷണം സിജു ഖമർ,അൻസാർ ഹനീഫ്, സുജിത്ത് നായർ തുടങ്ങിയവരാണ്..മന്നമൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ( ബാബു മൂല പറമ്പിൽ )സിജു ഖമർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജഗദീഷ് വി വിശ്വം, ജികെ രവികുമാർ എന്നിവരാണ്. എഡിറ്റിംഗ് നിതിൻ നിബു ( ഓസ്വോ ഫിലിം ഫാക്ടറി ) ഗാനരചന നിർവഹിച്ചിരിക്കുന്നത് ഹാരിസ് കാസിം,സിജു ഖമർ എന്നിവർ ചേർന്നാണ്. ഹരീഷ് പുലത്തറ, ശ്രുധീഷ് ചേർത്തല, ഹാരിസ് കാസിം എന്നിവരാണ് ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്.സംഘട്ടനം ഡ്രാഗൺ ജിറോഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കാർത്തികേയൻ, അമ്പിളി.
ഗാനങ്ങൾ പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യ സത്യൻ, ഷെരീഫ് നട്ട്സ് തുടങ്ങിയവരാണ്. ചീഫ് അസോസിയേറ്റ്. ഡയറക്ടർ രാജേഷ് അടൂർ. അസോസിയറ്റ് ഡയറക്ടർസ് ശ്രീജിത്ത് നന്ദൻ,സാജൻ ജോർജ്.പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം.ചിത്രം റിലീസ് ചെയ്യുന്നത് 72ഫിലിം കമ്പനി യാണ്.പി ആർ ഒ എം കെ ഷെജിൻ.















