നീലേശ്വരം
നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന ബധിര കായികമേളയിൽ എറണാകുളം ജില്ല 244 പോയിന്റുമായി ഓവറോൾ ചാമ്പ്യന്മാരായി. മലപ്പുറമാണ് (151) റണ്ണറപ്പ്. പത്തനംതിട്ട മൂന്നാമതും (116) തിരുവനന്തപുരം നാലാമതും (110) കണ്ണൂർ അഞ്ചാമതുമായി(89). 1,200 ബധിര കായികതാരങ്ങള് 60 ഇനങ്ങളിൽ മാറ്റുരച്ചു.
സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയർമാൻ ടി വി ശാന്ത ഉദ്ഘാടനംചെയ്തു. പി രാജീവ്കുമാർ അധ്യക്ഷനായി. എം എസ് സുധീപ് ബോസ്, വി എസ് ഉണ്ണികൃഷ്ണൻ, ജോവൻ ഇ ജോയ്, നീലേശ്വരം ഇൻസ്പെക്ടർ കെ പി ശ്രീഹരി, എസ്ഐ കെ ശ്രീജേഷ്, സർഗം വിജയൻ, എം മുഹമ്മദ് അമീർ, കെ ടി ജോഷിമോൻ എന്നിവർ സംസാരിച്ചു.















