അമ്പലവയൽ > പോക്സോ കേസിലെ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എഎസ്ഐക്ക് സസ്പെൻഷൻ. വയനാട് അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായരാണ് നടപടിയെടുത്തത്. എഎസ്ഐക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. പതിനേഴുകാരിയായ അതിജീവിതയെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവദിവസം കൂടെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർക്ക് വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കും.