തൃശൂർ
‘സ്റ്റെയ്പ്–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്’ സംസ്ഥാനതല മെഗാഫൈനലിന് സംഘാടകസമിതിയായി. ഡിസംബർ 11ന് തൃശൂർ മുളങ്കുന്നത്തുകാവ് കിലയിലാണ് മെഗാഫൈനൽ. സംഘാടക സമിതിരൂപീകരണയോഗം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.
വിജ്ഞാനോത്സവത്തോടൊപ്പം സാഹിത്യോത്സവവും സംഘടിപ്പിക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ജില്ലാ മത്സരങ്ങളിലെ വിജയികളാണ് മെഗാ ഫൈനലിൽ പങ്കെടുക്കുക. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ദേശാഭിമാനി തൃശൂർ യൂണിറ്റ് മാനേജർ ഐ പി ഷൈൻ, ന്യൂസ് എഡിറ്റർ ഇ എസ് സുഭാഷ്, ടോം പനയ്ക്കൽ എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, അഡ്വ. കെ ബി മോഹൻദാസ്, അക്ഷരമുറ്റം കോ–- ഓർഡിനേറ്റർ നാരായണൻ കാവുമ്പായി, ചീഫ് സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ എന്നിവർ പങ്കെടുത്തു. സാങ്കേതികമേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി ഭാവിയിലെ എൻജിനിയർമാരേയും ശാസ്ത്രജ്ഞരേയും വളർത്തിയെടുക്കുന്ന, ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ ‘സ്റ്റെയ്പ്’ ആണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2022 ന്റെ ടൈറ്റിൽ സ്പോൺസർ.
കോഴിക്കോട്ടുനിന്ന് അമ്പതോളം രുചിഭേദങ്ങളുമായി ആഗോള ബ്രാൻഡാകാൻ വീണ്ടും വിപണിയിലെത്തുന്ന ക്രേസ് ബിസ്കറ്റിന്റെ ആസ്കോ ഗ്ലോബൽ, ധനകാര്യ സേവന മേഖലയിൽ കേരളത്തിൽനിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും യുഎഇയിലും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് എന്നിവയാണ് സഹ സ്പോൺസർമാർ.















