കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന് തിരിച്ചടി. തപാൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയായ ഇടത് സ്വതന്ത്രൻ കെപിഎം മുസ്തഫ നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. പോസ്റ്റല് വോട്ടുകള് മുഴുവന് എണ്ണാതെ അസാധുവാക്കിയതാണ് തന്റെ തോല്വിക്കിടയാക്കിയതെന്നാണ് മുസ്തഫയുടെ ആരോപണം.മുസ്തഫയുടെ പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമർപ്പിച്ച തടസ്സ ഹർജി കോടതി തള്ളി. കേസിൽ ഡിസമബർ 15ന് വിശദ വാദം കേൾക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി.
ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ നജീബിന് കോടതി ഒരു മാസത്തെ സമയമനുവദിച്ചു. ഒരു വർഷത്തിലധികം നീണ്ട നടപടിക്രമങ്ങൾക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 വോട്ടിനാണ് മുസ്ലീം ലീഗ് പ്രതിനിധിയായ നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചത്.