അടിമാലി> ഇടുക്കി അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.വയറുവേദനയെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
രണ്ടാനച്ഛന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. ഇതിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചില്‍ അരംഭിച്ചു.