കൊച്ചി > ഇത്തവണത്തെ ഐപിഎല് ലേലം ഡിസംബര് 23ന് കൊച്ചിയില് നടക്കും. ബിസിസിഐ ആണ് ഫ്രാഞ്ചൈസികളെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. ഒരു ദിവസം മാത്രമായിരിക്കും. ലേലം. ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്ത്തി 95 കോടിയാക്കിയിട്ടുണ്ട്. ലേലത്തിന് മുമ്പ് കൈവിടുന്ന താരങ്ങളുടെ പട്ടിക 15ന് മുമ്പ് സമര്പ്പിക്കണമെന്നാണ് ബിസിസിഐ നിര്ദേശം. ഫ്രാഞ്ചൈസികള് റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക.















