മുംബൈ> വെള്ളത്തിന്റെ പ്രാധാന്യം മനസിലാകാന്‍ മദ്യം കഴിക്കാനും പുകവലിക്കാനും നിര്‍ദേശിച്ച് ബിജെപി എംപി. ‘ഭൂമികള്‍ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകില്‍ ഗുട്ക (പുകയില), മദ്യം, അയോഡെക്സ് തുടങ്ങിയവ കഴിക്കുക, എന്നാല്‍ വെള്ളത്തിന്റെ പ്രാധാന്യം മനസിലാകും,’- ബിജെപി എംപി ജനാര്ധന് മിശ്ര പറഞ്ഞു.
മധ്യപ്രദേശിലെ രേവയില്‍ നടന്ന ജലസംരക്ഷണ ശില്പശാലയിലാണ് ജനാര്‍ദന്‍ മിശ്രയുടെ വിചിത്രപരാമര്‍ശം.ഏതെങ്കിലും സര്‍ക്കാര്‍ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, ഞങ്ങള്‍ ജലനികുതി അടയ്ക്കാമെന്ന് അവരോട് പറയുക, കൂടാതെ വൈദ്യുതി ബില്ലുകള്‍ ഉള്‍പ്പെടെയുള്ള ബാക്കി നികുതി നിങ്ങള്‍ക്ക് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 6 ന് ജില്ലയിലെ രേവ കൃഷ്ണരാജ് കപൂര്‍ ഓഡിറ്റോറിയത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.