തലശേരി> നിര്ത്തിയിട്ടിരുന്ന കാറില് ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റില്. പൊന്ന്യം പാലം സ്വദേശി മുഹ മ്മദ് ശിഹ്ഷാദ് ആണ് അറസ്റ്റിലായത്. ഇയാള്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
തലശേരിയിലാണ് സംഭവമുണ്ടായത്. കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നു.സംഭവത്തില് ആറുവയസുകാരന് ഗണേഷിന്
നടുവിന് പരിക്കേറ്റു.കേരളത്തില് ജോലിക്കായി എത്തിയ രാജസ്ഥാന് സ്വദേശികളുടെ മകനാണ് ഗണേഷ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.















