തിരുവനന്തപുരം> പേരൂര്‍ക്കടയില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചതും മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയെന്ന് തെളിഞ്ഞു. വിരളടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. നഗരത്തില്‍ പഠനാവശ്യത്തിനെത്തിയ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്. വീട്ടില്‍ കയറിയ ഇയാള്‍ യുവതിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡിസംബറില്‍ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം, മാധ്യമങ്ങളില്‍ മ്യൂസിയം കേസില്‍ കസ്റ്റഡിയിലുളള സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി ഇയാളാണ് തന്റെ വീട്ടിലും അതിക്രമിച്ച് കയറിയതെന്ന് സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചു.
ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരള് അടയാള പരിശോധനയിലാണ് പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.