തിരുവനന്തപുരം> കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന് കൂടുതല്‍ മികവോടെ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് 50,650 വീടുകളാണ്. ഇതോടെ മൊത്തം വീടുകളുടെ എണ്ണം 3,13,725 ആയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
9,521 കോടി രൂപ ഇതുവരെ പദ്ധതിയ്ക്കായി ചെലവഴിച്ചു. 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പെയ്നും വിജയപൂര്‍വ്വം മുന്നേറുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കാന്‍ സാധിച്ചു.
എല്ലാവര്ക്കും സുരക്ഷിതമായ പാര്‍പ്പിടം സ്വന്തമായുള്ള നാടെന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം നടന്നടുക്കുകയാണ്. ഓരോരുത്തരുടേയും പങ്കാളിത്തം ഉറപ്പുവരുത്തി ആ ലക്ഷ്യം നമുക്ക് സാക്ഷാല്‍ക്കരിക്കാം- മുഖ്യമന്ത്രി പറഞ്ഞു