ആലപ്പുഴ
നവംബർ 21, 22, 23 തീയതികളിൽ ആലപ്പുഴയിൽ ചേരുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി സെമിനാറുകൾ ചൊവ്വാഴ്ച ആരംഭിക്കും. ഭരണിക്കാവിൽ ചൊവ്വ വൈകിട്ട് നാലിന് ആദ്യസെമിനാറിൽ ഡോ.ടി എൻ സീമ വിഷയം(നവകേരളത്തിലെ സ്ത്രീപ്രാതിനിധ്യം) അവതരിപ്പിക്കും. ബുധൻ വൈകിട്ട് നാലിന് ആലപ്പുഴ വൈഎംസിഎ ഓഡിറ്റോറിയത്തിൽ “ഉന്നതവിദ്യാഭ്യാസവും നവകേരളവും’ സെമിനാറിൽ മന്ത്രി ഡോ.ആർ ബിന്ദു മുഖ്യപ്രഭാഷണംനടത്തും. കായംകുളത്ത് വെള്ളി വൈകിട്ട് നാലിന് ആരംഭിക്കുന്ന സെമിനാറിൽ(മാധ്യമങ്ങളും സ്ത്രീകളും) അഡ്വ.കെ അനിൽകുമാർ സംസാരിക്കും.
എട്ടിന് കുട്ടനാട് ചേരുന്ന സെമിനാർ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. “പൊതുമണ്ഡലവും സ്ത്രീകളും’ എന്ന വിഷയം സംസ്ഥാന സെക്രട്ടറി സി എസ് സുജാത അവതരിപ്പിക്കും. ഏഴിന് മാന്നാറിലെ സെമിനാറിൽ എൻ സുകന്യ വിഷയം(ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്ത്രീപങ്കാളിത്തം) അവതരിപ്പിക്കും. അരൂരിൽ എട്ടിന് സംഘടിപ്പിക്കുന്ന സെമിനാർ സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യും. “നവോത്ഥാനകേരളത്തിലെ സ്ത്രീ’ എന്ന വിഷയം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അവതരിപ്പിക്കും. ഒൻപതിന് അമ്പലപ്പുഴയിലെ സെമിനാറിൽ അഡ്വ. പി സതീദേവി സംസാരിക്കും. ചേർത്തലയിൽ ഒൻപതിനാണ് സെമിനാർ(പണിയിടങ്ങളിലെ സ്ത്രീകൾ). ജെ മേഴ്സികുട്ടി അമ്മ സംസാരിക്കും.
10ന് ഹരിപ്പാട്, കാർത്തികപ്പളളി ഏരിയകൾ സംഘടിപ്പിക്കുന്ന സെമിനാറിൽ “സമരപഥങ്ങളിലെ സ്ത്രീകൾ” വിഷയം പി കെ ശ്രീമതി അവതരിപ്പിക്കും. ചാരുംമൂട് സെമിനാറിൽ “ആന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സ്ത്രീജാഗ്രത’ വിഷയം കെ കെ ശെെലജ അവതരിപ്പിക്കും. സെമിനാറുകൾ വിജയിപ്പിക്കണമെന്ന് സെമിനാർ കമ്മിറ്റി ചെയർപേഴ്സൻ ഡോ.ബിച്ചു എക്സ് മലയിലും കൺവീനർ സന്ധ്യ രമേശും അഭ്യർഥിച്ചു.