ബ്രസീലിയ> ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവയ്ക്ക് ജയം. തീവ്രവലതുപക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് ബൊൽസനാരോയെ പരാജയപ്പെടുത്തിയാണ് വിജയം. ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബോൾസനാരോക്ക് 49.1 ശതമാനം വോട്ടാണ് നേടാൻ കഴിഞ്ഞത്.
ലുലയുടെ ജയത്തോടെ ബ്രസീൽ തെരുവുകളിൽ ആഘോഷം തുടങ്ങി. ബ്രസീലില് 2003 മുതൽ 2006 വരെയും 2007 മുതൽ 2011 വരെയും പ്രസിഡന്റായ ലുല ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച ഇടതുനേതാവാണ്. പ്രസിഡന്റായിരിക്കെ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ബ്രസീലിന്റെ സാമ്പത്തികവളർച്ച ഉറപ്പാക്കിയത്.















