ഇസ്ലാമാബാദ് > മാരകമയക്കുമരുന്നായ കൊക്കെയ്ന് അടിമയായിരുന്നെന്ന് വെളിപ്പെടുത്തി മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രം. “ദ ടൈസി’ ന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ.
ക്രിക്കറ്റ് കരിയർ അവസാനിച്ചതിന് ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയത്. ഭാര്യയുടെ മരണശേഷം ലഹരി ഉപയോഗം ഉപേക്ഷിച്ചു. തന്റെ ആത്മകഥയിൽ ഇതേപ്പറ്റി പരാമർശിക്കുന്നുണ്ടെന്നും 56 കാരനായ വസീം അക്രം പറയുന്നു. 1992 ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച, അന്താരാഷ്ട്ര ക്രിക്കറ്റിൽ 900 ത്തിലധികം വിക്കറ്റുകൾ നേടിയ ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കായികലോകം.