കോട്ടയം > മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വാർത്തകൾ തെറ്റെന്ന് കുടുംബം. സമൂഹമാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് കുടുംബത്തിന്റെ പ്രതികരണം. നിലവിൽ ഉമ്മൻചാണ്ടി വിശ്രമത്തിലാണ്.