തിരുവനന്തപുരം> സമുദായ സംഘടനകളുടെ ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. പികെഎസ് മുമ്പ് ഉന്നയിച്ച ഒരു പ്രധാന പ്രശ്നമാണിത്. കേരളത്തിൽ ഭൂസ്വാമിമാരും മത സമുദായ സംഘടനകളും അനധികൃതമായി കൈവശം വെച്ച ഭൂമിയെ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതിന്റെ ഭാഗമായി തുടർ നടപടി സർക്കാർ സ്വീകരിക്കണം.
കേരളത്തിൽ മിച്ചഭൂമി കണ്ടെത്തി വിതരണം ചെയ്യൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. തോട്ടത്തിന്റെ പേരിൽ അനധികൃതമായി ഭൂമി കൈവശം ചിലർ കൈവശംവയ്ക്കുന്നു. പാട്ട കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏതാണ്ട് അഞ്ചു ലക്ഷത്തോളം ഏക്കർ ഭൂമി ഈ രൂപത്തിലുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ മുൻ ഐജി ആയിരുന്ന ശ്രീജിത്ത് സർക്കാരിന് നൽകിയ കണക്കെന്നും ബാലൻ പറഞ്ഞു.