പത്തനംതിട്ട> വിഴിഞ്ഞം സമര വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ സമരം ഒന്നിനും പരിഹാരമല്ല. നിലവില്‍ തന്നെ വിവിധ സബ് കമ്മിറ്റികള്‍ പ്രശ്ന പരിഹാരത്തിന് രൂപീകരിച്ചിട്ടുണ്ട്. അവ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തി പ്രശ്നത്തിന് പരിഹാരം കാണും.ഇടുക്കിയില്‍ എസ് രാജേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രശ്നം പാര്‍ട്ടിയുടെ മുന്നില്‍ വന്നിട്ടില്ലെന്നും വരുന്നതിനനുസരിച്ച് പരിഹാരം കാണും.
കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സതീശന് പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും എം വി ഗോവിന്ദന് പറഞ്ഞു. വളരെ നില്ല സുഹൃത്തായിരുന്നു. പൊതുരാഷ്ട്രീയ മേഖലയ്ക്ക് സതീശന് പാച്ചേനിയുടെ നിര്യാണം കനത്ത നഷ്ടമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.