ന്യൂഡൽഹി
ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവിയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ബിജെപി–- സംഘപരിവാർ അജൻഡ മുൻനിർത്തി അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്. വിഷയത്തിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും ഡി രാജ ആവശ്യപ്പെട്ടു.